ദോഹ:അറബ് ലോകത്തിന്റെ ബൗദ്ധിക–സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ അറബ് ബുക്ക് അവാർഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെ 2026 ജനുവരി 27-ന് പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു. ദോഹയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഖത്തറിലെയും അറബ് ലോകത്തുടനീളമുള്ള പ്രമുഖരും അക്കാദമിക്–ബൗദ്ധിക പ്രതിനിധികളും പങ്കെടുക്കും. ......
ദോഹ:കുട്ടികളുടെ അത്യാധുനിക ചികിത്സാരംഗത്ത് ഖത്തറിന് ചരിത്രനേട്ടം. സിദ്ര മെഡിസിൻ രാജ്യത്തെ ആദ്യ പീഡിയാട്രിക് അലോജീനിക് ഹീമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റേഷൻ (HSCT) വിജയകരമായി പൂർത്തിയാക്കി. ......
ദോഹ:ഗൾഫ് രാജ്യങ്ങളിലെ യുവജനങ്ങളുടെ ഡാറ്റാ–സാങ്കേതിക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ക്രിയേറ്റിവിറ്റി ഇൻ ഡാറ്റ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 34 വയസുവരെയുള്ള ഗൾഫ് യുവജനങ്ങൾക്കാണ് അവാർഡിനായി അപേക്ഷിക്കാനാവുകയെന്ന് ഖത്തർ സ്പോർട്സ് ആൻഡ് യൂത്ത് മന്ത്രാലയം അറിയിച്ചു.ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവാർഡ്, ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (GCC-Stat), നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരാനാണ് മോദി ക്രിസ്ത്യൻ പള്ളിയിലെത്തിയത്. ......
ദോഹ:ഖത്തറിലെ മുതിർന്നവരുടെ സ്മൃതി നാശപരിചരണരംഗത്ത് ചരിത്ര നേട്ടവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) റുമൈലാ ആശുപത്രി. ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗത്തിന് കീഴിലുള്ള മെമ്മറി സർവീസസ്, യുകെയിലെ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സിന്റെ മെമ്മറി സർവീസസ് നാഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാം (MSNAP) നൽകുന്ന ഡെവലപ്മെന്റൽ അക്രഡിറ്റേഷൻ നേടിയതോടെയാണ് ഈ അപൂർവ അംഗീകാരം കൈവരിച്ചത്.
യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്ത് ലോകത്ത് ആദ്യമായാണ് ഈ അംഗീകാരം നേടുന്നത്. ......
ദോഹ:ഖത്തറിലെ ഏറ്റവുംഅഭിമാനകരമായ ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ അമീർ കപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി 10ന് നടക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. നാല് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഈ നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് നാല് ടീമുകൾ റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് യോഗ്യത നേടും.അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയത്തിൽ അൽ സൈലിയയും അൽ മുവൈഥറും ഏറ്റുമുട്ടുമ്പോൾ, താനി ബിൻ ജാസിം സ്റ്റേഡിയത്തിൽ അൽ മാർഖിയ–മുവൈഥർ പോരാട്ടമാണ് നടക്കുക. ......
ധാക്ക: 17 വർഷത്തെ വിദേശവാസത്തിനുശേഷം ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക് തിരിച്ചെത്തുകയാണ്. രാജ്യത്തെ രാഷ്ട്രീയ രംഗം കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ താരിഖിന്റെ മടങ്ങിവരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ......
ശബരിമല: ശബരിമല ദേവസ്വം മെസിന്റെ നടത്തിപ്പിന് ഇത്തവണ കരാർ നേടിയത് ഒരു വനിതയാണ്. കൊല്ലം തേവലക്കര സ്വദേശിനി സുധ പഴയമഠം(54) എന്ന വനിതയാണ് ശബരിമലയിലെ അയ്യായിരത്തിലേറെ വരുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും മൂന്നു നേരത്തേ ഭക്ഷണം ഒരുക്കുന്നത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതിനും വായ്പ കിട്ടാത്തതിനും കേന്ദ്രസർക്കാരിനെ പഴിചാരി തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ കരട് വോട്ടർപട്ടികയുമായി (SIR) ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ നിരീക്ഷിക്കുന്നതിനുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളുടെ മേൽനോട്ട ചുമതല ഡോ. ......